എതിർസ്ഥാനാർഥി കൂടി വരുമ്പോഴാണ് ആവേശവും ചൂടും: ആര്യാടൻ ഷൗക്കത്ത്


ഷീബ വിജയൻ

കോട്ടയം: നിലമ്പുർ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ച വാർത്തയോട് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിർസ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരൂ എന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്. ഉമ്മൻ ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും നിലമ്പുരിനെ ഒരു പാട് സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

article-image

sxsaxadsas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed