അൻവർ നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം; ഉപാധിയുമായി കെ. മുരളീധരന്‍


ഷീബ വിജയൻ

തിരുവനന്തപുരം: അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതിൽ ഉപാധിയുമായി കെ.മുരളീധരന്‍. കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയുള്ള ഒരാളെ മോശപ്പെടുത്തി പറയുന്നത് യുഡിഎഫിനെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. പിണറായിസത്തെ തോല്‍പ്പിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് പി.വി.അന്‍വർ. അങ്ങനെയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണം. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അൻവറിന്‍റെ പ്രസ്താവനകളാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്താണ്. അതില്‍ വിട്ടുവീഴ്ച്ചയില്ല. അദ്ദേഹത്തെ ജയിപ്പിക്കാന്‍ അന്‍വറുള്‍പ്പെടെ സഹകരിക്കണമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

 

article-image

erwtrrtrtw

You might also like

  • Lulu Exchange
  • Straight Forward

Most Viewed