കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍


ഷീബ വിജയൻ

കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍. തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും അമ്പലപ്പടി – ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്നാണ് അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളില്‍ വിള്ളല്‍ വീണിരിക്കുന്നത്. വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലാണ് വിള്ളല്‍. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. വിള്ളല്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

തൃശൂര്‍ ചാവക്കാട് ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗത്തുനിന്ന് ഇന്ന് സാമ്പിള്‍ ശേഖരിക്കും. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയില്‍ ആണോ നിറച്ചതെന്നത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സാമ്പിള്‍ ശേഖരം. വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകുന്നത് വരെ താല്‍ക്കാലികമായി പണി നിര്‍ത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലെ വിള്ളല്‍ കഴിഞ്ഞദിവസം അടച്ചിരുന്നു. 400 മീറ്റര്‍ നീളത്തില്‍ വിണ്ടുകീറിയ ഭാഗത്തെ ചിലയിടങ്ങളിലാണ് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത്.

article-image

ZXZXZZXXZXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed