വയനാട്ടില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു


മാനന്തവാടിയിൽ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഒന്നിനായിരുന്നു മരണം സംഭവിച്ചത്. മകന്‍ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിന്‍ തന്‍റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബി തടഞ്ഞെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പോലീസിനോട് വിശദീകരിച്ചത്

article-image

ASASASAS

You might also like

Most Viewed