ഷൈനും ശ്രീനാഥും ചോദ്യം ചെയ്യലിന് ഹാജരായി; ലഹരിവിമുക്ത ചികിത്സയിലെന്ന് ഷൈൻ


ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്‌സൈസ് ഓഫീസിലാണ് ഇരുവരും ഹാജരായത്. രാവിലെ പത്തോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവരും നേരത്തേ എക്‌സൈസ് ഓഫീസില്‍ എത്തുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് വരുന്നതെന്നും ഇവിടെ ലഹരിവിമുക്ത ചികിത്സയിലാണെന്നും ഷൈന്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലായതിനാൽ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചയയ്ക്കണമെന്നും ഷൈൻ അന്വേഷണ സംഘത്തിന് മുന്നിൽ നിബന്ധന വച്ചെന്നാണ് സൂചന.

കൊച്ചിയിലെ മോഡൽ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ. ഇതിനു ശേഷമാകും നടൻമാർ ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി.

article-image

േോ്േോ്േോോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed