കാട്ടാനയാക്രമണത്തിൽ മരിച്ച അറുമുഖന്‍റെ പോസ്റ്റ്മോർട്ടം വൈകും


കാട്ടാനയാക്രമണത്തിൽ എരുമക്കൊല്ലിയിൽ മരിച്ച അറുമുഖന്‍റെ (71) പോസ്റ്റ്മോർട്ടം നടപടികൾ വൈകും. തമിഴ്നാട്ടിൽ നിന്ന് അറുമുഖന്‍റെ ബന്ധുക്കൾ എത്തിയതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടക്കുക. അറുമുഖൻ വർഷങ്ങളായി എരുമക്കൊല്ലിയിലാണ് താമസിക്കുന്നതെങ്കിലും ബന്ധുക്കളെല്ലാം തമിഴ്നാട്ടിലാണ്. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് കൊല്ലപ്പെട്ടത്. വയനാട് എരുമക്കൊല്ലിയിൽ ആണ് കാട്ടാനയാക്രമണമുണ്ടായത്. അറുമുഖൻ ജോലി കഴിഞ്ഞ് വൈകിട്ട് കോളനിയിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അറുമുഖന്റെ മരണം സംഭവിച്ചിരുന്നു.

article-image

dxzcdsfdfas

You might also like

  • Straight Forward

Most Viewed