ചോദ്യം ചെയ്യൽ ഇന്നും തുടരും; ഗോകുലം ഗോപാലനെതിരെ കുരുക്ക് മുറുക്കി ഇഡി


ഗോകുലം ഗോപാലനെതിരെ കുരുക്ക് മുറുക്കി ഇഡി. ഇഡി നടപടികൾ കടുപ്പിക്കുക്കുകയാണ്. അദ്ദേഹത്തിന്‍റെ ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നും സൂചനയുണ്ട്. ഗോകുലം ഗോപാലന്‍റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ. ഇന്നലെ ഗോപാലന്‍റെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പിഎംഎൽഎ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന.

article-image

ADSADSADSFADFSADG

You might also like

  • Lulu Exchange
  • Straight Forward

Most Viewed