ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവിനും മകനും ദാരുണാന്ത്യം


ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവിനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിൽ മാറാക്കര പഞ്ചായത്തിലെ കീഴ്മുറിയിലാണ് അപകടം. രണ്ടത്താണി സ്വദേശി കുന്നത്ത് പടിയൻ കെ.പി. ഹുസൈൻ (60), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. സമീപത്തുള്ള വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്ത് ബൈക്ക് കിണറ്റിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

article-image

dvdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed