ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു


ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എംഎസ് സൊല്യൂഷന്‍സിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചോര്‍ത്തലില്‍ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തിൽ വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതിനിടെ എംഎസ് സൊലൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. നാളെയാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed