ജമാ അത്തെ പിന്തുണ വർഷങ്ങളായി സിപിഐഎമ്മിന്; മുരളീധരനെ തള്ളി വി. ഡി സതീശൻ


ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിനെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ എൽഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി സതീശൻ പറഞ്ഞു.

2016-ൽ തനിക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിരുന്നെന്നും 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിനെ പിന്തുണച്ചെന്നുമാണ് കെ മുരളീധരൻ നേരത്തെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി – കോൺഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

2016ൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു. 2019 മുതൽ വെൽഫെയർ പാർട്ടി പിന്തുണയ്ക്കുന്നതും കോൺഗ്രസിനെയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

article-image

aqswdasas

You might also like

Most Viewed