മനഃപൂർവം ഉണ്ടായ സംഭവമല്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് പി.കെ. ശ്രീമതി


നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. കുറച്ച് ദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണ്. ദിവ്യയ്ക്ക് നീതി ലഭിക്കണം. ജാമ്യം കിട്ടുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും ശ്രീമതി പറഞ്ഞു.

ദിവ്യയുടെ ഭാഗത്തുനിന്നും മനഃപൂർവം ഉണ്ടായ സംഭവമല്ല. പക്ഷേ ഉണ്ടായ പാകപിഴകളെ സംബന്ധിച്ച് പാർട്ടി പരിശോധിച്ച് അപകതകൾ ഉണ്ടെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ നടപടി ഉണ്ടായിട്ടുള്ളത്. ദിവ്യയ്ക്ക് ഇപ്പോൾ ജാമ്യം കിട്ടിയില്ലെങ്കിൽ വിഷമം ഉണ്ടായെനെ. ഏതൊരാൾക്കും നീതി നിഷേധിക്കാൻ പാടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

 

article-image

asdsafadfsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed