പ്രിയപ്പെട്ടവരെ ഉംറക്ക് പുറപ്പെടുകയാണ്’, ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ


ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് പട്ടാമ്പി എംഎൽഎയുമായ മുഹമ്മദ് മുഹ്സിൻ. ‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായിൽ എത്തിയ ചിത്രമാണ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

ഇതിനിടെ , 2022ൽ മുഹമ്മദ് മുഹ്സിൻ നായകനായി അഭിനയിച്ച ‘തീ’ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരുന്നു. ’ കല ജീവിതത്തിന്റെ ഭാഗമാണ്, എംഎല്‍എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല. സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും’- മുഹമ്മദ് മുഫ്‌സിന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു.

article-image

asadsfasafs

You might also like

Most Viewed