സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ


ചെന്നൈയിൽ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്ത് ശിവഗംഗ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. യുവതിയുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തോറൽപക്കം സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ബ്രോക്കർ മുഖേനയാണ് സെക്സ് വർക്കറായിരുന്ന ദീപയെ മണികണ്ഠൻ പരിചയപ്പെടുന്നത്. പിന്നാലെ ബുധനാഴ്ച ഇരുവരും തോറൽപക്കത്തേക്ക് പോയി. യുവതി കൂടുതൽ പണം ആവശ്യപ്പെട്ടതാണ് മണികണ്ഠനെ പ്രകേപിപ്പിച്ചത്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവാവ് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം ക്ഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.

ഏറെ വൈകിയും ദീപ വീട്ടിലെത്താതിരുന്നതോടെ യുവതിയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി അവസാനമായി തോറൽപക്കം ഭാഗത്ത് പോയതായി കണ്ടെത്തിയത്. പിന്നാലെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

article-image

13ASdassaasasdads

You might also like

Most Viewed