മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് വിവാഹിതയായി


ട്രാന്‍സ്‌ജെന്റര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്ത് ആണ് വരന്‍. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സീമ വിവാഹ വിവരം അറിയിച്ചത്. 'കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ ഔദ്യോഗികമായി വിവാഹിതരായി', എന്ന് സീമ കുറിച്ചു. ഇരുവരുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നെത്തുന്നത്.

article-image

qdwadsdefwsf

You might also like

  • Straight Forward

Most Viewed