ഹോട്ടൽമുറിയിൽ കഴിയാൻ ഭയം ; നടിമാരുടെ മുറികളുടെ വാതിലില്‍ മുട്ടുന്നത് പതിവ്


ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാർ മൊഴിനൽകിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തുന്ന വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഓരോ വരികളിലൂടെയും പുറത്തു വരുന്നത്. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗിനെത്തുന്നത്. സംരക്ഷിക്കാന്‍ ആളില്ലെങ്കില്‍ ലൊക്കേഷന്‍ സുരക്ഷിതമല്ലെന്നും മൊഴികളുണ്ട്.

article-image

ADSDSDASDSAW

You might also like

  • Lulu Exchange
  • Straight Forward

Most Viewed