റഷ്യയിൽ ഭൂകന്പം; അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു


മോസ്‌കോ: റഷ്യയിലെ കാംചത്ക മേഖലയിൽ ഭൂകന്പം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ ഷിവേലുച്ച് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വതത്തില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നാണു റിപ്പോര്‍ട്ടുകള്‍. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സെസ്‌മോളജിക്കല്‍ സെന്‍റര്‍ അറിയിച്ചു.

കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്്കിയില്‍നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 പേരാണ് പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്കയില്‍ അധിവസിക്കുന്നത്.

article-image

sertsts

You might also like

  • Lulu Exchange
  • Straight Forward

Most Viewed