കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡന ശ്രമം: ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി


കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ആശുപത്രിയില്‍ വച്ചുള്ള പീഡനശ്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

കഴിഞ്ഞ ഒരുമാസമായി 18 വയസുകാരിയായ യുവതി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്. മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് എത്തിയ ഫിസിയോ തെറാപിസ്റ്റാണ് ആരോപണവിധേയനെന്നാണ് വിവരം. ഫിസിയോ തെറാപ്പിയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

article-image

asdsvzfsvfdfgs

You might also like

  • Straight Forward

Most Viewed