നടി മീരാ നന്ദൻ വിവാഹിതയായി


ചലച്ചിത്രതാരം മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെടുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച ശേഷം മീരയെ കാണാന്‍ ശ്രീജു ദുബായിലെത്തുകയായിരുന്നു.നിലവില്‍ ദുബായില്‍ ആണ് മീര നന്ദന്‍.

article-image

sdadsds

You might also like

  • Straight Forward

Most Viewed