പാകിസ്ഥാനിൽ എക്‌സിന്‌ നിരോധനം


രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല എന്നാരോപിച്ച്‌ സമൂഹ മാധ്യമമായ എക്‌സിന്‌ നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ. ഫെബ്രുവരി പകുതി മുതൽ തന്നെ പാകിസ്ഥാനിൽ എക്‌സ്‌ സേവനങ്ങൾ തടഞ്ഞിരുന്നു. ബുധനാഴ്‌ചയാണ്‌ നിരോധനം സംബന്ധിച്ച വിവരം പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്‌. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ എക്‌സ്‌ പരാജയപ്പെട്ടെന്നും അതു കൊണ്ടാണ്‌ നിരോധനം ഏർപ്പെടുത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഇസ്ലാമാബാദ്‌ ഹൈക്കോടതിയെ അറിയിച്ചു. 

ഫെബ്രുവരി മുതൽ എക്‌സിന്‌ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിനെ തുടർന്ന്‌ മാധ്യമപ്രവർത്തകൻ എഹ്തിഷാം അബ്ബാസി നൽകിയ ഹർജിയിലായിരുന്നു സർക്കാരിന്റെ നടപടി. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്‌സ്‌ പരാജയപ്പെട്ടു, ചില ഘടകങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതാനും അരാജകത്വത്തിലേക്ക്‌ തള്ളി വിടാനും പ്രവർത്തിക്കുന്നു. ഇത്‌ അവസാനിപ്പിക്കുന്നതിന്‌ എക്‌സിന്റെ നിരോധനം ആവശ്യമാണെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ദിവസം പാകിസ്ഥാനിൽ ഇന്റർനെറ്റിന്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

article-image

sdfrsdf

You might also like

Most Viewed