അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; 21 മരണം

തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദിലുണ്ടായ ബസ് അപകടത്തിൽ 21 പേർ മരിക്കുകയും 38 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹെരാത്−കാണ്ടഹാർ ഹൈവേയിൽ ഇന്നലെ രാവിലെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ഒരു ബൈക്കിലാണ് ആദ്യമിടിച്ചത്.
ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായപ്പോൾ ബസ് എതിരേ വരുകയായിരുന്ന എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിത്തമുണ്ടായി.
hfhf