ഹൂതി ആക്രമണത്തിൽ ചെങ്കടലില്‍ 3 സമുദ്ര കേബിളുകള്‍ വിച്ഛേദിക്കപ്പെട്ടു


ചെങ്കടലിൽ ലോകമെമ്പാടും ഇന്റർനെറ്റും ടെലികമ്യൂണിക്കേഷനും സാധ്യമാക്കുന്ന മൂന്ന് ഡാറ്റാ കേബിളുകൾ വിച്ഛേദിക്കപ്പെട്ടു. തെക്കൻ ചെങ്കടലില്‍ യമൻ നാവിക അധികാരപരിധിക്കുള്ളിലെ ഭാഗത്തെ കേബിളുകളാണ് മുറിഞ്ഞതെന്ന് ഹോങ്കോങ്‌ ആസ്ഥാനമായ എച്ച്ജിസി ഗ്ലോബൽ കമ്യൂണിക്കേഷൻസ് വെളിപ്പെടുത്തി. എങ്ങനെയാണ്‌ കേബിളുകൾ മുറിഞ്ഞതെന്ന്‌ വ്യക്തമല്ല. ഹൂതി ആക്രമണത്തിലാണ് ഇവ തകര്‍ന്നതാണെന്നാണ് പാശ്ചാത്യമാധ്യമ റിപ്പോര്‍ട്ട്.

ചെങ്കടലിൽ ജലപാതയുടെ ഉപരിതലത്തിൽനിന്ന് നൂറുകണക്കിന് മീറ്റർ താഴെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. ചെങ്കടൽ വഴിയുള്ള ഇന്റർനെറ്റ് ട്രാഫിക്കിന്റെ 25 ശതമാനത്തെ ഇത് ബാധിക്കും. യൂറോപ്പും ഏഷ്യയും തമ്മിലുള്ള 90 ശതമാനം ആശയവിനിമയങ്ങളും ചെങ്കടൽ കേബിളുകൾ വഴിയാണ്. ഈജിപ്ത് വഴി തെക്കുകിഴക്കൻ ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 25,000 കിലോമീറ്റർ കേബിൾ സംവിധാനവും തകരാറിലായി. അടിയന്തിര ബദൽ മാർഗങ്ങൾ സ്വീകരിച്ചതായി കമ്പനി അറിയിച്ചു.ഏഷ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള ചരക്കുകളുടെയും ഊർജ കയറ്റുമതിയുടെയും നിർണായക പാതയായ ചെങ്കടലിലെ ആഗോള കപ്പൽ ഗതാഗതം ഇതിനകം തടസ്സപ്പെട്ടിരിക്കെ, ടെലികമ്മ്യൂണിക്കേഷൻ ലൈനുകളുടെ അട്ടിമറി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.

അറബിക്കടലിൽ ഇസ്രയേൽ കപ്പലും ചെങ്കടലിൽ അമേരിക്കൻ യുദ്ധ കപ്പലുകളും ഹൂതികൾ ആക്രമിച്ചു. ഇസ്രയേൽ കമ്പനി ഉടമസ്ഥതയിലുള്ള എംഎസ്‌സി സ്‌കൈ എന്ന ചരക്ക് കപ്പലാണ്‌ ആക്രമിച്ചതെന്ന്‌ ഹൂതി  വക്താവ് യഹിയ സാരി അറിയിച്ചു. പലസ്തീനൊപ്പം നിൽക്കുമെന്നും ഇസ്രായേൽ കപ്പലുകളും അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളും തടയുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിലെ സിം ഇന്റഗ്രേറ്റഡ് ഷിപ്പിങ്‌ സർവീസസ് എന്ന കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന കപ്പൽ ആക്രമിക്കപ്പെട്ടതായി സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ സ്ഥിരീകരിച്ചു. 

article-image

asefew

You might also like

Most Viewed