യുദ്ധം പൂർണമായും നിർത്തുക, സൈന്യം ഗസ്സ വിടുക എന്നീ ഹമാസ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് നെതന്യാഹു

യുദ്ധം പൂർണമായും നിർത്തുക, സൈന്യം ഗസ്സ വിടുക എന്നീ ഹമാസ് നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് ലികുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. നേരത്തെയുള്ള വെടിനിർത്തൽ കരാറിന്റെ സ്വഭാവത്തിൽ അല്ലാതെയുള്ള കരാർ അംഗീകരിക്കില്ലെന്നും നെതന്യാഹു. ഹമാസിന്റെ ഭീഷണി അമർച്ച ചെയ്യാതെ പിറകോട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രായേൽ പാർലമെൻറിൽ നെതന്യാഹുവിന്റെ ഓഫീസിലേക്ക് വരുന്നതിൽ നിന്ന് ബന്ദികളുടെ ബന്ധുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ഗസ്സയിൽ നാലു മാസത്തേക്ക് വെടിനിർത്തൽ വേണമെന്ന് അമേരിക്ക നെതന്യാഹുവിനു മേൽ സമ്മർദം തുടരുന്നതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിലും ഇക്കാര്യം ചർച്ചായി. നാലു മാസത്തെ വെടിനിർത്തൽ നിർദേശം മധ്യസ്ഥ റോളിലുള്ള ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ മുഖേന അമേരിക്ക ഹമാസിനും കൈമാറിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഉടനുണ്ടാകുമെന്നാണ് സൂചന.
്ി്ി