ഗണേഷ് കുമാറിന് സ്വഭാവശുദ്ധി ഇല്ല , പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായി; വെള്ളാപ്പള്ളി


മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വന്തം തട്ടകത്തിൽ അല്ലാതെ ഒരിടത്തും ഗണേഷ് ജയിക്കില്ല. പൂർവാശ്രമത്തിലെ കഥകൾ തന്നെക്കൊണ്ട് പറയിപ്പിക്കരുത്. സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ. പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായ ആളാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപിയുടെ കാര്യം നോക്കാൻ എസ്എൻഡിപികാർക്ക് അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഇന്നലെ രംഗത്തുവന്നിരുന്നു. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവരുടെ സംസ്കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാ‍ർ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

article-image

asdadadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed