ഇക്വഡോറിൽ വാർത്താ ചാനലിൽ ലൈവ് സംപ്രേഷണത്തിനിടെ തോക്കുധാരികളായ അക്രമികൾ ഇരച്ചുകയറി ജീവനക്കാരെ ബന്ദികളാക്കി

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ വാർത്താ ചാനലിൽ ലൈവ് സംപ്രേഷണത്തിനിടെ തോക്കുധാരികളായ അക്രമികൾ ഇരച്ചുകയറി ജീവനക്കാരെ ബന്ദികളാക്കി. ഗുവായക്വിൽ നഗരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷൻ ചാനലിലാണ് ആക്രമണമുണ്ടായത്. തോക്കുചൂണ്ടി ഭീഷണിമുഴക്കിയ സംഘം ജീവനക്കാരോട് ചാനൽമുറിയിൽ ഇരിക്കാനും നിലത്തു കിടക്കാനും ആവശ്യപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവന്നശേഷം വൈകാതെ സംപ്രേഷണം തടസപ്പെട്ടു. രണ്ടു ചാനൽ ജീവനക്കാർക്കു പരിക്കേറ്റു. പോലീസെത്തി ബന്ദികളെ മോചിപ്പിക്കുകയും അക്രമികളെ കീഴടക്കുകയും ചെയ്തു. 13 പേരെ അറസ്റ്റ് ചെയ്തു. ക്രിമിനൽ സംഘങ്ങളെ വധിക്കാൻ ഇക്വഡോർ പ്രസിഡന്‍റ് ഡാനിയൽ നൊബോവ ഉത്തരവിട്ടു.
കൊടും കുറ്റവാളി ഫിറ്റോ എന്നറിയപ്പെടുന്ന അഡോൾഫോ മാസിയാസ് വിയാമർ ജയിൽ ചാടിയതിനെത്തുടർന്ന് രാജ്യത്ത് 60 ദിവസത്തെ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോനേറോസ്് ഗാംഗ് തലവനാണ് ഫിറ്റോ. തിങ്കളാഴ്ചയ്ക്കുശേഷം ഇക്വഡോറിൽ സംഘർഷങ്ങളിൽ പത്തു പേർ കൊല്ലപ്പെട്ടു. ഇക്വഡോർ അതിർത്തിയിൽ പെറു കൂടുതൽ പോലീസിനെ വിന്യസിച്ചു. ഇക്വഡോറിൽ കുറ്റവാളി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്.
sgsgsg