മാലദ്വീപും ചൈനയും 20 കരാറുകളിൽ ഒപ്പിട്ടു

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും കഴിഞ്ഞ കൂടിക്കാഴ്ച നടത്തി. ടൂറിസം വികസനമുൾപ്പെടെ 20 കരാറുകളിൽ മാലദ്വീപും ചൈനയും ഒപ്പിട്ടു. അഞ്ചു ദിവസത്തെ സന്ദർശനത്തിനാണ് മുയിസു ചൈനിയിലെത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള മാലദ്വീപിന്‍റെ നയതന്ത്രബന്ധം വഷളായിരിക്കേയാണു മുയിസുവിന്‍റെ ചൈനാ സന്ദർശനം.
മാലദ്വീപിന് ധനസഹായം നൽകാമെന്നു ചൈന അറിയിച്ചു. എന്നാൽ തുകയെത്രയെന്ന് വ്യക്തമായിട്ടില്ല. ചൈനാ അനുകൂലിയായ മുയിസ് തെരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയാണു വോട്ട് തേടിയതെന്ന് യൂറോപ്യൻ യൂണിയന്‍റെ ഇലക്ഷൻ ഒബ്സർവേഷൻ മിഷൻ ഓഫ് മാലദീവ്സ് റിപ്പോർട്ട് പറയുന്നു.
zdfssf