പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാളിലെ ആത്മീയ നേതാവ് ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാളിലെ ആത്മീയ നേതാവ് 'ബുദ്ധ ബോയ്' അറസ്റ്റിൽ. ബുദ്ധന്‍റെ പുനർജന്‍മമെന്ന് അനുയായികൾ വിശ്വസിക്കുന്ന രാം ബഹാദൂർ ബോംജൻ(33) ആണ് ബുധനാഴ്ച അറസ്റ്റിലായത്. ബുദ്ധ ബോയ്ക്ക് വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കാമെന്നാണ് അനുയായികൾ പറയുന്നത്. ഇതു മൂലം കൗമാരപ്രായത്തിൽ തന്നെ ബുദ്ധ ബോയ് പ്രശസ്തനായിരുന്നു. എന്നാൽ അനുയായികളെ ശാരീരികമായും ലൈംഗികമായും ബുദ്ധ ബോയ് ഉപദ്രവിച്ചുവെന്നാണ് ആരോപണം. വർഷങ്ങളായി ഒഴിവിൽ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബി(സെന്‍ട്രൽ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ)യാണ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തിന് തെക്ക് ജില്ലയായ സർലാഹിയിലെ ഒരു ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് ബോംജനെ കാഠ്മണ്ഡുവിൽ വെച്ച് പൊലീസ് പിടികൂടിയത്.
30 മില്യൺ നേപ്പാളി രൂപയും (225,000 ഡോളർ) വിദേശ കറൻസിയായ 22,500 ഡോളറും പണവും പിടികൂടിയെന്നും പൊലീസ് പറഞ്ഞു. ബോംജനെതിരായ ആരോപണങ്ങൾക്ക് ഒരു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2010ൽ ഡസന്‍ കണക്കിൽ ആക്രമണ പരാതികൾ ഫയൽ ചെയ്തിരുന്നു. തന്‍റെ ധ്യാനത്തിന് ഭംഗം വരുത്തിയതിനാണ് ഇരകളെ മർദിച്ചതെന്നാണ് ബുദ്ധ ബോയ് പറഞ്ഞത്. 2018ൽ ഒരു മഠത്തിൽ വച്ച് ബുദ്ധ ബോയ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് 18കാരിയായ സന്യാസിനി പറഞ്ഞു. ആശ്രമത്തിൽ നിന്നും നാലു ഭക്തരെ കാണാതായതായി കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് തൊട്ടടുത്ത വർഷം പൊലീസ് അദ്ദേഹത്തിനെതിരെ മറ്റൊരു അന്വേഷണം ആരംഭിച്ചിരുന്നു. നാല് പേർ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്ന് കേന്ദ്ര അന്വേഷണ ബ്യൂറോയിലെ ദിനേശ് ആചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
scscf