കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 87ആം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 87ആം ജന്മദിനം ആഘോഷിച്ചു. ക്രൈസ്തവർ യേശുവിന്‍റെ ജന്മദിനം ആഘോഷിക്കാൻ ഹൃദയങ്ങളെ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സാന്താ മാർത്ത ഡിസ്പൻസറിയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ഒപ്പമായിരുന്നു മാർപാപ്പയുടെ ജന്മദിനാഘോഷം.
കുട്ടികൾ മാർപാപ്പയ്ക്കു കേക്കും ആശംസകളും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ മാർപാപ്പ ക്രിസ്മസ് ആശംസകൾ നേർന്നു.
േോ്ോേ്