പ്രമുഖ ഇറ്റാലിയൻ തത്ത്വചിന്തകനായ അന്റോണിയോ നെഗ്രി അന്തരിച്ചു


പ്രമുഖ ഇറ്റാലിയൻ  തത്ത്വചിന്തകനായ അന്റോണിയോ നെഗ്രി (ടോണി, 60) അന്തരിച്ചു. പാരീസിൽ ശനിയാഴ്‌ചയായിരുന്നു അന്ത്യം. ഭാര്യയും തത്ത്വചിന്തകയുമായ ജൂഡിത്ത് റെവലാണ്‌ മരണവിവരം അറിയിച്ചത്‌. സൈദ്ധാന്തിക രചനയിലൂടെയും ‘പോട്ടെറെ ഓപ്പറേയോ’ (വർക്കേഴ്‌സ് പവർ) സ്ഥാപിച്ചും തൊഴിലാളി പ്രക്ഷോഭങ്ങൾക്ക്‌ ചാലകശക്തിയായ ചിന്തകനാണ്‌ നെഗ്രി. ആശയങ്ങൾ നെഗ്രിയും മൈക്കൾ ഹാർഡറ്റും ചേർന്ന്‌ രചിച്ച എംപയർ (സാമ്രാജ്യം) എന്ന ഗ്രന്ഥം ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തി. രാജ്യാതിർത്തികൾ അപ്രസക്തമാക്കി കോർപറേറ്റുകൾ നിയന്ത്രിക്കുന്നതും സർവ തൊഴിൽമേഖലകളിലേക്കും കടന്നുകയറുന്നനിലയിലും വ്യാപ്‌തി നേടിയ മുതലാളിത്ത ചൂഷണ സംവിധാനങ്ങളെക്കുറിച്ച്‌ എംപയർ സംവദിക്കുന്നു.  

എന്നാൽ ഭരണവർഗകേന്ദ്രങ്ങൾക്ക്‌ രസിക്കുന്ന തരത്തിൽ ആശോളവൽക്കരണപ്രക്രിയയെ കൈകാര്യം ചെയ്യുന്ന പുസ്‌തകം എന്ന വിമർശനം കൃതി നേരിട്ടു. ഇറ്റലിയിലെ പാദുവയിൽ 1933 ആഗസ്‌ത്‌ ഒന്നിനായിരുന്നു നെഗ്രിയുടെ ജനനം. പാദുവയിലെയും പാരീസിലെയും സർവകലാശാലകളിൽ പ്രൊഫസറായിരുന്നു. 1956−ൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർടിയിൽ നെഗ്രി അംഗമായി.1969−ൽ രാഷ്ട്രീയ ഗ്രൂപ്പായ ‘പോട്ടെറെ ഓപ്പറേയോ’ സ്ഥാപിച്ചു. 1973ൽ പിരിച്ചുവിട്ടു. ഇറ്റലിയിൽ ഉയർന്നുവന്ന മാർക്സിസ്റ്റ് അധിഷ്ഠിത സൈദ്ധാന്തിക ധാരയിലൂന്നിയ, മുതലാളിത്തവിരുദ്ധ സാമൂഹിക പ്രസ്ഥാനമായ ഓട്ടോണമിസത്തിന്റെ വക്താവായിരുന്നു നെഗ്രി. തീവ്ര സംഘടനയായ റെഡ് ബ്രിഗേഡുമായി ബന്ധം ആരോപിച്ച്‌ നെഗ്രി അറസ്റ്റിലായി. 1978ൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർടി നേതാവ്‌ ആൽഡോ മോറോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ ആസൂത്രകനാണ്‌ എന്നതടക്കം നിരവധി കുറ്റങ്ങൾ ചുമത്തി 13 വർഷത്തിലേറെ അദ്ദേഹത്തെ ജയിലിലടച്ചു.

article-image

sadd

You might also like

  • Straight Forward

Most Viewed