ഗാസ പകർച്ചവ്യാധിയുടെ ഭീഷണിയിലാണെന്നു ലോകാരോഗ്യ സംഘടന


ഇസ്രേലി ബോംബിംഗിൽ ആരോഗ്യ സംവിധാനങ്ങൾ തകർന്ന ഗാസ പകർച്ചവ്യാധിയുടെ ഭീഷണിയിലാണെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. അഭയകേന്ദ്രങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ശുദ്ധജലത്തിന്‍റെ ദൗർലഭ്യവും അപകടസാധ്യത വർധിപ്പിക്കുന്നു. ഇന്ധനത്തിന്‍റെ അഭാവം മൂലം ജലശുദ്ധീകരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. അതിസാരം പോലുള്ള ബാക്ടീരിയ രോഗങ്ങൾ വർധിച്ചുവരുന്നു. 

ഒക്ടോബർ മധ്യം മുതൽ 33,551 പേർക്ക് അതിസാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ എലിയും പ്രാണിയും പെരുകുന്നു. പരിക്ക്, ശസ്ത്രക്രിയ, പ്രസവം എന്നിവയിൽ അണുബാധ തടയാനുള്ള സംവിധാനങ്ങൾ പോലുമില്ല. പലവിധ രോഗങ്ങളുടെ വാക്സിനേഷൻ തടസപ്പെട്ടതും മരുന്നുകളുടെ അഭാവവും പ്രതിസന്ധി വർധിപ്പിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

article-image

afsdf

You might also like

Most Viewed