ചാർളി ചാപ്ലിന്റെ മകൾ ജോസഫൈൻ അന്തരിച്ചു


വിഖ്യാത കൊമേഡിയൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13ന് പാരീസിൽ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ചാപ്ലിന്റെയും ഭാര്യ ഊന ഒ നെയ്ലിന്റെയും എട്ടുമക്കളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫൈൻ. മൂന്നാം വയസിലായിരുന്നു ജോസഫൈന്‍ സിനിമയില്‍ എത്തിയത്.

1952ൽ പുറത്തിറങ്ങിയ ലൈംലൈറ്റ് എന്ന സിനിമയിൽ ചാപ്ലിനൊപ്പമായിരുന്നു അരങ്ങേറ്റം. പിയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തയായത്. 1984ൽ കനേഡിയൻ ഡ്രാമയായ ദ് ബേ ബോയ് എന്ന ചിത്രത്തിലും വേഷമിട്ടു. 1988ല്‍ ഹെമിങ് വേ എന്ന മിനി സീരിസിലും അഭിനയിച്ചു. ചാർളി, ആർതർ, ജൂലിയൻ റോണറ്റ് എന്നിവരാണ് മക്കൾ. മിഷേൽ, ഗെരാൾഡിൻ, വിക്ടോറിയ, ജെയ്ൻ, ആനറ്റ്, ഈഗൻ, ക്രിസ്റ്റഫർ എന്നിവർ സഹോദരങ്ങളാണ്.

article-image

ADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed