ടെക്‌സസിലെ വെടിവയ്പ്പിൽ 9 പേര്‍ കൊല്ലപ്പെട്ടു: അക്രമിയെ പൊലീസ് വധിച്ചു


അമേരിക്കയിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഡെല്ലാസിലെ മാളിന് പുറത്ത് ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് വധിച്ചു.

റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാളിന് പുറത്തു നിന്നിരുന്നവരാണ് ആക്രമണത്തിന് ഇരയാക്കിയത്. ഇതേ സമയം മാളില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് ടെക്‌സാസ് പൊലീസ് ചീഫ് പറഞ്ഞു. അക്രമി ഒറ്റയ്ക്കായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

article-image

DFXDD

You might also like

  • Lulu Exchange
  • Straight Forward

Most Viewed