ആഫ്രിക്കയില്‍ ഭീഷണിയായി മാര്‍ബര്‍ഗ് വൈറസ്; 88 ശതമാനം മരണനിരക്കുള്ള ഹെമോറാജിക് പനിക്ക് കാരണമാകുന്ന വൈറസ്


ആഫ്രിക്കയില്‍ ഭീഷണി ഉയര്‍ത്തി എബോളക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ 88 ശതമാനം വരെ മരണനിരക്ക് ഉള്ള ഹെമോറാജിക് പനിക്ക് കാരണമാകുന്നത് മാര്‍ബര്‍ഗ് വൈറസാണ്. കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവ വൈറല്‍ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ മാര്‍ബര്‍ഗ് വൈറസ് മറ്റൊരാളിലേക്ക് പകരും.

എബോള വൈറസ് ഉള്‍പ്പെടുന്ന ഫിലോവൈറസിന്റെ വിഭാഗത്തില്‍ പെടുന്നതാണ് മാര്‍ബര്‍ഗ് വൈറസും. നിലവില്‍ രോഗത്തിന് പ്രതിരോധ മാര്‍ഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മാര്‍ബര്‍ഗ് വൈറസിന്റെ രോഗശമന സാധ്യതകളെക്കുറിച്ചും വാക്‌സിനുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം നിരവധി കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ഫ്രൂട്ട് വവ്വാലാണ് മാര്‍ബര്‍ഗ് വൈറസിന്റെ വാഹകര്‍. ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

article-image

gffghhgf

You might also like

Most Viewed