കൊറോണ വ്യാപനം രൂക്ഷം; ചൈനയുടെ സ്ഥിതി അതീവഗുരുതരം, കുന്നുകൂടി മൃതദേഹങ്ങൾ

കൊറോണ വ്യാപനം രൂക്ഷമായ ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരം. വൈറസ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി നിരവധി പേരാണ് മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം രോഗവ്യാപനം സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ ചൈനീസ് ഭരണകൂടം മറച്ചുവയ്‌ക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന്‍ നഷ്ടമായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്‌സിനുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്‌സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. സർക്കാർ പുറത്തുവിടുന്നതിനേക്കാൾ ഇരട്ടിയിലധികം കൊറോണ കേസുകളാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു. നിരവധി പേരാണ് വൈറസ് വ്യാപനത്തെ തുടർന്ന് മരിച്ച് വീഴുന്നത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. കിടക്കയിൽ സ്ഥലമില്ലാത്തതിനാൽ ബാക്കി രോഗികൾക്ക് തറയിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്. ഡോക്ടർമാർക്ക് നിന്ന് പരിശോധന നടത്താൻ പോലുമുള്ള സ്ഥലം മുറിയ്‌ക്കുള്ളിൽ ഇല്ല. ഇതിന് പുറമേ ആശുപത്രിയിലെ മോർച്ചറിയിലും വരാന്തയിലും മരിച്ചവരുടെ മൃതദേഹങ്ങൾ കുന്നു കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
sdf