ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ
ഷീബ വിജയൻ
ഫ്രാൻസ് I ലൂവ്ര് മ്യൂസിയം കൊള്ളയിൽ പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിലായി. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്. മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകര്‍ത്താണ് നെപ്പോളിയൻ ചക്രവർത്തിയുടേയും പത്നിയുടേയും ഉൾപ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയുടെ അകത്തേക്ക് മോഷ്ടാക്കൾ കയറിപ്പറ്റി ആഭരണങ്ങളടക്കം മോഷ്ടിച്ചത്.
cvbbvfgdfs
