തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 25 തൊഴിലാളികൾ കൊല്ലപ്പെട്ടു


വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബാർട്ടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനസമയം നൂറിലേറെ തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ടായിരുന്നു. 11 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇനിയും നിരവധി തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു അറിയിച്ചു.

2014ൽ പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.

article-image

gtsy

You might also like

  • Lulu Exchange
  • Straight Forward

Most Viewed