കൈക്കൂലി വാങ്ങാൻ ശ്രമം; രണ്ട് സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിൽ

കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ രണ്ട് സൈനിക ഉദ്യോഗസ്ഥർ നാസിക്കിൽ അറസ്റ്റിൽ. മേജർ റാങ്കിലുള്ള എന്‍ജിനീയർ ഹിമാൻഷു മിശ്ര, ജൂനിയർ എൻജിനീയർ മിലിന്ദ് വാഡിലെ എന്നിവരാണ് പിടിയിലായത്. നാസിക്കിലെ ആർമി ഏവിയേഷൻ സ്‌കൂളിലാണ് സംഭവം. ഇവിടെ ഹെലിക്കോപ്റ്റർ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്.
ഏവിയേഷൻ സ്‌കൂളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയ കോണ്‍ട്രാക്ടറോടാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. ബില്ലുകൾ വേഗത്തിൽ മാറാന്‍ 120000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കോണ്‍ട്രാക്ടർ സിബിഐയിൽ പരാതി നൽകിയതോടെയാണ് ഇവർ അറസ്റ്റിലായത്.
sydry