തമിഴ്നാട്ടിൽ വിഷവാതകം ശ്വസിച്ച് നൂറിലേറെ കുട്ടികൾ ആശുപത്രിയിൽ


തമിഴ്നാട്ടിലെ ഹൊസൂരിൽ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട നൂറിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊസൂരിന് അടുത്തുള്ള സർക്കാർ സ്കൂളിലെ 6,7 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സെപ്റ്റിക് ടാങ്കിൽനിന്ന് വിഷവാതകം ചോർന്നതായാണ് അധികൃതർ സംശയിക്കുന്നത്. അസ്വസ്ഥത ബാധിച്ച കുട്ടികൾക്ക് ചികിത്സ നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മെഡിക്കൽ സംഘത്തെ സ്കൂളിൽ വിന്യസിക്കുകയും ചെയ്തു.

ജില്ലാ ഭരണകൂടവും പോലീസും സ്കൂളിലെത്തി വിശദമായി പരിശോധന നടത്തുകയാണ്. സെപ്റ്റിക് ടാങ്കിൽനിന്നോ അതോ സ്കൂളിന് സമീപത്തുള്ള വ്യവസായശാലയിൽ നിന്നോ വിഷവാതകം ചോർന്നതായുള്ള സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

article-image

sdyd

You might also like

  • Lulu Exchange
  • Straight Forward

Most Viewed