ഇറാഖ് പാർലമെന്റിനരികെ റോക്കറ്റ് ആക്രമണം; നിരവധി പേർക്ക് പരിക്ക്


ഇറാഖ് പാർലമെന്റനരികെ റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെന്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരിക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. പാർലമെന്റ് സെഷൻ തടസപ്പെടുത്താനാവാം ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നു. ഇവരുടെ നേതാവ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇത് ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയാവാം ഈ ആക്രമണമെന്ന് അധികൃതർ പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ് പാർലമെന്റ്് കെട്ടിടം കയ്യേറിയിരുന്നു. 

article-image

zfvzxgv

You might also like

Most Viewed