കഞ്ചാവ് കേസിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ‘മാപ്പ്’ നൽകി ബൈഡൻ

രാജ്യത്ത് കഞ്ചാവ് കേസിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡൻ ഇത്തരമൊരു ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡൻ പറഞ്ഞു.
നിലവിൽ അമേരിക്കയിൽ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
‘ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസിൽ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകൾ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡൻ പറഞ്ഞു.
‘കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലിൽ കിടക്കേണ്ടതില്ല. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഈ രാജ്യത്തുണ്ട്. അവർക്കൊക്കെ തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാൻ ഇത്തരമൊരു തീരുമാനെടുത്തത്.’ ബൈഡൻ പ്രതികരിച്ചു.
അതേസമയം കഞ്ചാവ് കടത്ത്, വിൽപ്പന, പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നത് എന്നീ കുറ്റങ്ങളൊക്കെ നിലനിൽക്കും.
z