ആശുപത്രിയിൽ‍ കൊണ്ടുപോകാതെ വീട്ടിൽ‍ വച്ച് പ്രസവം നടത്തി; കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചു


കൊല്ലം ചടയമംഗലത്ത് വീട്ടിൽ‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയിൽ‍ കൊണ്ടുപോകാതെ ഭർ‍ത്താവും മകനും ചേർ‍ന്ന് പ്രസവം വീട്ടിൽ‍ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടൻ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു. 

ഇന്നലെയാണ് യുവതി വീട്ടിൽ‍ വച്ച് പ്രസവിക്കുന്നത്. രാത്രിയോടെയാണ് പ്രസവം നടന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭർ‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്നത്.

പ്രസവ ശേഷം ശാലിനി മകനോടും ഭർ‍ത്താവിനോടും അൽ‍പം വെള്ളം ചോദിച്ചു. ശേഷം ഇവർ‍ കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടുകാർ‍ തയാറായില്ലെന്ന് നാട്ടുകാർ‍ ആരോപിക്കുന്നു. സംഭവത്തിൽ‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും രണ്ടു കുട്ടികളെ ഇതുപോലെ പ്രസവം എടുത്ത് മരണപ്പെട്ടു പോയി എന്നാണ് പ്രാഥമിക നിഗമനം.

article-image

ൈൂ6േബ

You might also like

Most Viewed