യുക്രെയ്ൻ പ്രസിഡന്‍റിന്റെ വാഹനം അപകടത്തിൽപ്പെട്ടു

യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ വാഹനം അപകടത്തിൽപ്പെട്ടു. നേരിയ പരിക്കേറ്റെങ്കിലും സെലൻസ്കിയുടെ ആരോഗ്യനില തൃപ്തികരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിക്കുകയായിരുന്ന സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് ഇടയിലേക്ക് മറ്റൊരു കാർ അതിക്രമിച്ച് കയറുകയായിരുന്നു. സെലൻസ്കി യാത്ര ചെയ്ത കാറിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇയാൾക്ക് പ്രസിഡന്‍റിന്‍റെ വൈദ്യസംഘം പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പ്രസിഡന്‍റിന് നിസാര പരിക്കുകൾ മാത്രമേയുള്ളുവെന്നും അധികൃതർ അറിയിച്ചു.
fjfg