തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻഒചയെ പദവിയിൽ‍ നിന്നു നീക്കം ചെയ്ത് കോടതി


തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒചയെ പദവിയിൽ‍ നിന്നു നീക്കം ചെയ്ത് കോടതി. എട്ട് വർഷത്തെ ഭരണഘടന കാലാവധി പൂർത്തിയാക്കിയെന്നും ഇനി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ‍ പ്രയുത് ചാന്‍ഒചയ്ക്ക് അർഹതയില്ലെന്നും കോടതി പറഞ്ഞു. 

പ്രതിപക്ഷ പാർട്ടികൾ സമർപിച്ച ഹരജിയിലാണ് തായ്‌ലാൻഡ് കോൺസ്റ്റിറ്റ്യൂഷണൽ കോടതി പ്രധാനമന്ത്രിയെ സസ്‌പെൻഡ് ചെയ്തത്. സൈനിക അട്ടിമറിയിലൂടെ 2014ൽ അധികാരത്തിൽ വന്ന പ്രയുത് തന്നെയാണ് പ്രധാനമന്ത്രിയുടെ കാലാവധി എട്ട് വർഷമാണെന്നു തീരുമാനിച്ചത്.

You might also like

Most Viewed