ഷോ​ൺ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്


പി.സി ജോർജിന്‍റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബർ പ്രചാരണം നടത്തിയെന്ന കേസിലാണ് ന‌ടപടി. അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താൻ വേണ്ടി വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടൻ‍, തൃശൂർ‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ ഒൻപതോടെയാണ് ക്രൈംബ്രാഞ്ച് സംഘം ഷോൺ ജോർജിന്‍റെ വീട്ടിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed