'ആടുകളോട് കരുണയില്ലാതെ പെരുമാറി'; ഷെഫ് ഗോര്‍ഡന്‍ രാംസെയെ മക്കള്‍ തള്ളിപ്പറയണമെന്ന് വെജിറ്റേറിയന്‍ വാദികള്‍


പ്രശസ്ത സെലിബ്രിറ്റി കുക്ക് ഗോര്‍ഡന്‍ ജെയിംസ് രാംസെയേക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഭക്ഷണപ്രിയരായിട്ടുള്ള ഒട്ടുമിക്കയാളുകള്‍ക്കും ചിരപരിചിതനാണ് ഈ ബ്രിട്ടീഷ് സെലിബ്രിറ്റി ഷെഫ്.

പാചക വൈദഗ്ധ്യത്തിനൊപ്പം റിയാലിറ്റി ഷോകളിലെ എരിവാര്‍ന്ന വാക് പ്രയോഗങ്ങള്‍ നടത്തുന്ന രാംസെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

രാംസെയുടെ പുതിയ ടിക് ടോക് വീഡിയോയും വിവാദമായിരിക്കുകയാണ്. ആടിനെ വെച്ചുള്ള ഒരു വിഭവം പാചകം ചെയ്യാനെന്ന പേരില്‍ നേരിട്ട് ആട്ടിന്‍ കൂട്ടിലേക്ക് പോയതാണ് ഇത്തവണത്തെ പ്രശ്‌നം.

ലാംബ് സോസേജ് ഉണ്ടാക്കാന്‍ ആവേശത്തോടെ ആട്ടിന്‍ കൂട്ടില്‍ കയറുന്ന വീഡിയോ രാംസെ തന്നെയാണ് ടിക് ടോക്കിലൂടെ പങ്കുവെച്ചത്.

കൂടിന്റെ പടിയില്‍ ചവിട്ടി നിന്ന് രാംസെ നടത്തിയ അംഗവിക്ഷേപങ്ങളും പ്രയോഗങ്ങളുമാണ് മൃഗസ്‌നേഹികളെ ചൊടിപ്പിച്ചിരിക്കുന്നത്. 'ഞാന്‍ നിന്നെ തിന്നാന്‍ പോകുന്നു! യമ്മീ യം യം....' എന്ന് രാംസെ തമാശയായി പറയുന്നു.

'ആരാണ് ആദ്യം അടുപ്പില്‍ പോകുന്നതെന്ന് ചോദിച്ച് രാംസെ മുഴുത്ത ഒരു ആടിനെ ചൂണ്ടി 'നീ'യെന്ന് പറയുന്നുമുണ്ട്. രാംസെ അകത്തു കയറുമ്പോള്‍ ആടുകള്‍ ഓടിയകലുന്നത് 28 സെക്കന്റുള്ള വീഡിയോയില്‍ കാണാം. കഴിഞ്ഞ വ്യാഴാഴ്ച്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. ഈ വീഡിയോക്ക് വേണ്ടി ഒരു മൃഗത്തേയും കൊന്ന് പാകം ചെയ്തിട്ടില്ലെന്ന് രാംസെ ക്യാപ്ഷനില്‍ പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല.

 

You might also like

Most Viewed