ഡെന്മാര്ക്കില് വെടിവയ്പ്പ്; മൂന്നു പേര്‍ മരിച്ചു

ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനഗരമായ കോപ്പന്‍ഹേഗന്‍ പ്രദേശത്തെ മാളില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. സംശയം തോന്നിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വെടിവെക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോക്കും ഇയാളില്‍നിന്ന് കണ്ടെടുത്തു. കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തിന് സമീപമുള്ള ഷോപ്പിംഗ് മാളില്‍ ഞായറാഴ്ച വൈകുന്നേരം 5.30നാണ് സംഭവം.
മാളിനു സമീപം ഒരു സംഗീതപരിപാടി നിശ്ചയിച്ചിരുന്നതിനാല്‍ നിരവധി പേര്‍ സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നു.വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ സ്ഥിതി ഗുരുതരമാണ്. ആക്രമണത്തിനു പിന്നിലുള്ള ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.