ഇമ്മാനുവൽ മക്രോൺ ഫ്രഞ്ച് പ്രസിഡണ്ടായി തുടരും

ഫ്രാൻസിൽ നിലവിലെ പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അധികാരത്തിൽ തുടരും. രണ്ടാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന മരീൻ ലെ പെന്നിനെ പരാജയപ്പെടുത്തി 58.8 ശതമാനം വോട്ടുകൾ നേടിയാണ് മക്രോണിന്‍റെ വിജയം.
പത്തിനു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ ആരും അന്പതുശതമാനം വോട്ടു നേടാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ടം നടന്നത്. ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. രണ്ടാം ഘട്ടത്തിൽ 41.2 ശതമാനം വോട്ടാണ് പെന്നിന് നേടാനായത്.