യുക്രെയ്ൻ അഭയാർത്ഥികളെ സഹായിക്കാൻ നൊബേൽ സമ്മാനത്തിന്‍റെ മെഡൽ സംഭാവന ചെയ്യാനൊരുങ്ങി റഷ്യൻ മാധ്യമപ്രവർത്തകൻ
യുക്രെയ്ൻ അഭയാർത്ഥികളെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിനായി നൊബേൽ സമ്മാനത്തിന്‍റെ മെഡൽ സംഭാവന ചെയ്യാനൊരുങ്ങി റഷ്യൻ മാധ്യമപ്രവർത്തകൻ. 2021ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകൻ ദിമിത്രി മുറാറ്റോവാണ് മെഡൽ സംഭാവന നൽകുന്നത്. നൊവായ ഗസെറ്റ പത്രത്തിന്‍റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. പത്ത് ലക്ഷത്തോളം പേരാണ് യുക്രൈനിൽ യുദ്ധത്തെ തുടർന്ന് അഭയാർഥികളായി മാറിയത്. അഭയാർഥികളുടെ പുനരധിവാസത്തിനായാണ് മെഡൽ സംഭാവന ചെയ്യുന്നതെന്ന് പത്രത്തിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുറാറ്റോവ് അറിയിച്ചു.
ലോക പ്രശസ്തമായ ഈ പുരസ്കാരം ലേലത്തിൽ വയ്ക്കണമെന്ന് ലേല സ്ഥാപനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

