ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ലോക്ക്ഡൗൺ പ്രഖ്യാപിച്ചു


ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 66 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തെക്കൻ നഗരമായ ഷെൻ‍സെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർ‍ച്ച് 20 വരെയാണ് ലോക്ഡൗൺ ഏർ‍പ്പെടുത്തിയത്. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെൻസെൻ. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങൾ‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപപ്രദേശമായ ഹോങ്കോംഗിൽ പുതിയതായി 32,430 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഷെൻസെനിൽ നിയന്ത്രണം കടുപ്പിച്ചത്.

ചൈനയിൽ‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയർ‍ന്ന സാഹചര്യത്തിൽ പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഷാ ങ്ഹായ് അടക്കം പല വടക്കുകിഴക്കൻ നഗരങ്ങളിലും സ്‌കൂളുകൾ‍ അടയ്ക്കുകയും 18 പ്രവിശ്യകളിൽ‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തു കയും ചെയ്തു. 

2019 അവസാനമാണ് കോവിഡ് രാജ്യത്തു പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ലോക്ഡൗണും വ്യാപക പരിശോധനയും ഉൾപ്പെടെ കർക്കശ നടപടികളിലൂടെ വ്യാപനം തടയുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed