വാഹനാപകടം: കാനഡയിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു


കാനഡയിലെ ടൊറന്‍റോയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. ടൊറന്‍റോ ഹൈവേയിൽ പ്രദേശിക സമയം പുലർച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണർ‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 

ഹർ‍പ്രീത് സിംഗ്, ജസ്പീന്ദർ‍ സിംഗ്, കരണ്‍പാൽ‍ സിംഗ്, മോഹിത് ചൗഹാൻ, പവന്‍ കുമാർ എന്നിവരാണ് മരിച്ച വിദ്യാർ‍ഥികളെന്ന് ക്വിന്‍റേ വെസ്റ്റ് ഒന്‍റാറിയോ പ്രൊവിൻഷ്യൽ‍ പോലീസ് അറിയിച്ചു. ഇവർ ഒരു വാനിൽ സഞ്ചരിക്കുന്നതിനിടയിൽ‌ ട്രാക്ടർ‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.  സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed