കീവിലെ ആണവ മാലിന്യ നിർ‍മാർ‍ജന കേന്ദ്രത്തിൽ‍ മിസൈലാക്രമണം


കീവിലെ ആണവ മാലിന്യ നിർ‍മാർ‍ജന കേന്ദ്രത്തിൽ‍ മിസൈലാക്രമണം. അന്താരാഷ്ട്ര ആണവോർ‍ജ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചു. റിയാക്ടറുകൾ‍ക്ക് കേടുപാടുകൾ‍ സംഭവിച്ചതായി റിപ്പോർ‍ട്ടില്ല. റേഡിയോ ആക്ടീവ് വികിരണം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 

അതേസമയം, യൂറോപ്പിൽ‍ കുടുങ്ങിയ പൗരന്മാരെ തിരികയെത്തിക്കുമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ‍ വിമാനങ്ങൾ‍ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പലരും കുടുങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed